കനത്ത മഴ(heavy Rain) തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രത ജാഗ്രത കൈവിടരുതെന്ന് മന്ത്രി കെ രാജന്‍(K Rajan). ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡാമുകള്‍ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. മണ്ണിടിച്ചില്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ടൂറിസം മേഖലകളില്‍ വെള്ളത്തില്‍ ഇറങ്ങാന്‍ ആരെയും അനുവദിക്കില്ല. മുഴുവന്‍ സമയവും ജോലി സന്നദ്ധരാവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചാം തീയതിയോട് കൂടി മഴ കര്‍ണാടകത്തിലേക്ക് മാറും എന്നാണ് പ്രതീഷിക്കുന്നതെന്നും അങ്ങനെയെങ്കില്‍ വടക്കന്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ല. പക്ഷെ, കര്‍ശനമായ ജാഗ്രത പാലിക്കണം.
കക്കി, പമ്പ ഡാം തുറന്നാല്‍ കുട്ടനാട്ടിലേക്ക് വെള്ളം അധികം എത്തുമെന്ന ആശങ്കയുണ്ടായിരുന്നു എന്നാല്‍ ആ നിലയില്‍ ഇപ്പോള്‍ വലിയ പ്രശ്‌നങ്ങളില 2018-ല്‍ കണ്ടത് പോലെ കടലിലേക്ക് വെള്ളം ഒഴുകിപോകാത്ത സ്ഥിതിയില്ല. അതിനാല്‍ വലിയ ആശങ്ക കുട്ടനാട്ടില്‍ ഇല്ല. സാധാരണ നിലയില്‍ ഉണ്ടാവുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാത്രമേ കുട്ടനാട്ടില്‍ ഉള്ളൂ. നാല് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ആ നിലയിലുള്ള മഴ ഈ മണിക്കൂറുകളില്‍ ഇല്ല എന്നതാണ് ആശ്വാസം. അഞ്ചാം തീയതിയോട് കൂടി സാധാരണ നിലയിലേക്ക് കേരളം എത്തും എന്നാണ് പ്രതീക്ഷ. തെക്കന്‍ കേരളത്തില്‍ നിന്നും മാറി വടക്കന്‍ കേരളത്തിലേക്കാവും ഇനിയുള്ള മണിക്കൂറുകളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത.
അതിതീവ്രമഴയും തുടര്‍ച്ചയായ മഴ മൂലം മണ്ണടിച്ചിലിനുള്ള സാധ്യതയുമാണ് നമ്മുടെ മുന്നിലെ വെല്ലുവിളികള്‍. വെള്ളം കേറിയ സ്ഥലങ്ങളിലും മറ്റു ദുരന്തമേഖലകളിലും ജനങ്ങള്‍ സന്ദര്‍ശനം നടത്തുന്ന നിലയുണ്ട്. ഒരു തരത്തിലും അത് അനുവദിക്കില്ല. ഇന്നലെ ചാലക്കുടിയാറില്‍ കാട്ടാന കുടുങ്ങിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് അങ്ങോട്ട് എത്തിയത്. ഇതുവളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ദുരന്തടൂറിസം ഒരു കാരണവശാലും അനുവദിക്കില്ല ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം പൊലീസിന് നല്‍കിയിട്ടുണ്ട്. ആവശ്യമായ ജില്ലകളില്‍ NDRF സംഘം തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ശബരിമലയിലെ തീര്‍ത്ഥാടനം സുരക്ഷിതമാക്കാന്‍ എല്ലാ വകുപ്പുകളെയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് സ്‌കൂളിലെ ക്യാമ്പ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.