
മന്ത്രി ആന്റണി രാജു(Antony Raju) പ്രതിയായ തൊണ്ടിമുതല്‍ക്കേസില്‍ വിചാരണ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. എഫ് ഐ ആര്‍(FIR) റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി(High court) ഫയലില്‍ സ്വീകരിച്ചു. രണ്ടാം എതിര്‍കക്ഷിയായ മുന്‍ ശിരസ്തദാര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൈരളിന്യൂസ് ഇംപാക്ട്; ഈരാറ്റുപേട്ടക്കാരന്‍ ഔസേപ്പച്ചന് സര്‍ക്കാരിന്റെ കൈത്താങ്ങ്
ഈരാറ്റുപേട്ട(Erattupetta) മൂന്നിലവില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍(Landslide) വളര്‍ത്തു മൃഗങ്ങളെ നഷ്ടമായ ഔസേപ്പച്ചെന്ന കര്‍ഷകന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍(V N Vasavan). ഗര്‍ഭിണിയായ രണ്ട് എരുമകളും 17 പന്നികളും ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ഔസേപ്പച്ചന്റെ സങ്കടപ്പെടുത്തുന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത് ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഒഴുകിയെത്തിയ മലവെള്ളത്തില്‍ ഔസേപ്പച്ചനെന്ന മലയോര കര്‍ഷകന് നഷ്ടമായത് പൂര്‍ണ്ണ ഗര്‍ഭിണിയായ രണ്ട് എരുമകളും, 17 പന്നികളും,ആടും,കോഴിയും, താറാവും ഉള്‍പ്പെടെ മറ്റ് ജീവജാലങ്ങളുമായിരുന്നു. പുല്ല് തിന്നാന്നായി കെട്ടിയിട്ടിരുന്ന എരുമകള്‍ മലവെള്ളത്തില്‍ മുങ്ങിത്താഴ്ന്ന ആ സങ്കട കാഴ്ച്ച കൈരളി ന്യൂസിലൂടെയാണ് ഔസേപ്പച്ചന്‍ വിളിച്ച് പറഞ്ഞത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായം. അരപ്പൊക്കം വെള്ളത്തില്‍ വീട് മുങ്ങിയപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here