Kerala Rain Alert: മഴയ്ക്ക് നേരിയ ശമനം; 3 ജില്ലകളില്‍ മാത്രം റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളില്‍ മാറ്റം(Kerala Rain Alert). ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട്(Red Alert) പിന്‍വലിച്ചു. നിലവില്‍ മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട്(Red Alert) ഉള്ളത്. കോട്ടയം(Kottayam), എറണാകുളം(Ernakulam), ഇടുക്കി(Idukki) ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 മഴക്കെടുതിയില്‍ മരണം 13 ആയി; കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

സംസ്ഥാനത്ത് മഴക്കെടുതിയില്‍(Heavy Rain) മരിച്ചവരുടെ എണ്ണം 13 ആയി(Kerala Rain Death Toll). ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നുണ്ട്. കുളച്ചല്‍ സ്വദേശികളായ ഗില്‍ബര്‍ട്ട്, മണി എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍. നേവിയുടെ ഹെലികോപ്റ്റര്‍ വഴിയും കടലില്‍ തെരച്ചില്‍ നടത്തി.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓണ്‍ലൈന്‍ ആയാണ് യോഗം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തുടരുന്നതിനാലാണ് ഓണ്ലൈനായി യോഗം ചേരുന്നത്. നിലവില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, അപകടസാധ്യതകള്‍ തുടങ്ങിയവ മന്ത്രിമാര്‍ യോഗത്തില്‍ അറിയിക്കും. അപകടസാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്ന്നതും, കൂടുതല്‍ കേന്ദ്രസേനകളുടെ സഹായം തേടുന്നതും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here