
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ( Social Media ) വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയുണ്ട്. വിശന്നുവലഞ്ഞെത്തിയ ഒരു കൊമ്പന്‍ വളരെ കഷ്ടപ്പെട്ട് പ്ലാവില്‍ നിന്നും ചക്ക ( Jack Fruit) പറിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
ആന ചക്ക പറിക്കുന്ന സംഭവം കണ്ടുകൊണ്ട് നിന്നിരുന്ന ചില വീട്ടുകാരാണ് വീഡിയോ പകര്‍ത്തിയത്. വളരെ ഉയരത്തിലുള്ള ചില്ലയിലാണ് ചക്ക ഉണ്ടായിരുന്നത്. ഇത് ഏറെ പണിപ്പെട്ട് അടര്‍ത്തിയെടുക്കാൻ നോക്കുകയാണ് ആന.
പ്ലാവ് കുലുക്കി ചക്ക വീഴ്ത്തിയിടാന്‍ ആന ശ്രമം നടത്തിയെങ്കിലും ചക്ക വീണില്ല. എന്നാല്‍ പിന്നീട് തന്റെ രണ്ട് കാലുകളും പ്ലാവില്‍ കയറ്റി വെച്ച് തുമ്പിക്കൈ മുകളിലേക്ക് നീട്ടി ചക്ക പറിച്ചെടുക്കുകയായിരുന്നു.
കണ്ടുനില്‍ക്കുന്നവരെല്ലാം ശബ്ദമുണ്ടാക്കിക്കൊണ്ട് ആനയ്ക്ക് പ്രചോദനമാകുന്നത് വീഡിയോയില്‍ കാണാം. എന്നാലിതൊന്നും നോക്കാതെ എങ്ങനെയും ചക്ക അടര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് ആന. ഒടുവില്‍ ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം ആന ചക്ക അടര്‍ത്തിയെടുക്കുക തന്നെ ചെയ്തു.
നിരവധിയാളുകള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് മാത്രം 1.7 ലക്ഷത്തിലേറെ പേര്‍ കണ്ടിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here