K Rajan: ഫ്‌ലഡ് ടൂറിസം അനുവദിക്കില്ല: മന്ത്രി കെ രാജന്‍

ഫ്‌ലഡ് ടൂറിസം(Flood Tourism) അനുവദിക്കില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി കെ രാജന്‍(K Rajan). സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശ്വാസകരമാണ്. തെക്കന്‍ കേരളത്തിലെ മഴ വൈകുന്നേരത്തോട് കൂടി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ചാം തീയതിവരെ സര്‍ക്കാര്‍ ജാഗ്രത പാലിക്കും. ബോണക്കാട് വിഷയത്തില്‍ പരിഹാരം കാണാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് കളക്ടര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആശങ്ക നീങ്ങുന്നു; റെഡ് അലര്‍ട്ട് പിന്‍വലിച്ചു

സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു. സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട്(No red alert) പിന്‍വലിച്ചു. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്(orange alert) പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യെല്ലോ അലേര്‍ട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News