നിരവധി പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയാണ് ഫാഷന്‍ രംഗം. അത്ഭുതപ്പെടുത്തുന്ന പല പരീക്ഷണങ്ങളും കണ്ട് നമ്മള്‍ ഞെട്ടാറുമുണ്ട്. ഇക്കൂട്ടത്തില്‍ ഒന്നായിരുന്നു ‘സാന്‍ഡ്വിച്ച് സ്നീക്കര്‍'(Sneaker). ഇപ്പോഴിതാ മറ്റൊരു കിടിലന്‍ പരീക്ഷണവും വൈറലായിരിക്കുകയാണ് ബിയര്‍ ബ്രാന്‍ഡായ ഹെയ്നകെന്‍ ‘ഹെയ്നെകിക്സ്’ എന്ന പേരില്‍ പുറത്തിറക്കിയ പുതിയ ജോഡി സ്നീക്കര്‍ ആണ് ഇത്. ബിയര്‍ നിറച്ചാണ് ഈ സ്നീക്കര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധനേടുന്നത്.
ഷൂ ഡിസൈനര്‍ ഡൊമിനിക് സിയാംബ്രോണുമായി സഹകരിച്ചാണ് ഹെയ്നകെന്‍ ഷൂ ഒരുക്കിയത്. സ്നീക്കറിന്റെ സോളിലേക്ക് ബിയര്‍ നിറച്ചിരിക്കുകയാണ്. ഇത് പുറത്തുനിന്ന് കാണാവുന്ന രീതിയില്‍ ട്രാന്‍സ്പേരന്റ് ആയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഹെയ്നകെന്‍ ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക് നിറങ്ങളായ പച്ചയും ചുവപ്പും ഡിസൈനില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനുപുറമേ ഷൂസിന്റെ മുകളില്‍ ഒരു ബോട്ടില്‍ ഓപ്പണറും ഉണ്ട്. ഇടയ്ക്കിടെ ബിയര്‍ കുടിക്കുമ്പോള്‍ ഇത് ഉപകാരപ്പെടും. സംഭവം എങ്ങനെയെങ്കിലും ഒരെണ്ണം ഒപ്പിക്കണമെന്നാണ് കമന്റുകളില്‍ ആളുകളുടെ പ്രതികരണം. ചിലര്‍ ആ ബിയര്‍ കുടിക്കാന്‍ വേണ്ടി മാത്രം ഷൂസ് വാങ്ങുമെന്നുപോലും പറയുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.