
തനിക്കെതിരെ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗായിക രഞ്ജിനി ജോസ് (Ranjini jose ) . ‘ഒരാണിന്റെ കൂടെ ഒരു ഫോട്ടോ വന്നാല്‍, അയാളെന്നെ ഒരു ബര്‍ത്ത്‌ഡേ ( Birthday )പോസ്റ്റില്‍ ടാഗ് ചെയ്താല്‍ ഉടനെ അയാളുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുകയാണെന്ന് വാര്‍ത്ത വരികയാണെന്നും താനും ഒരു മനുഷ്യനല്ലേ എന്നും രഞ്ജിനി ചോദിക്കുന്നു
സുഹൃത്തുക്കള്‍ക്കൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് ആവശ്യമില്ലാത്ത തലക്കെട്ടുകള്‍ നല്‍കി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് രഞ്ജിനി ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ :
‘ഒരാണിന്റെ കൂടെ ഒരു ഫോട്ടോ വന്നാല്‍, അയാളെന്നെ ഒരു ബര്‍ത്ത്‌ഡേ പോസ്റ്റില്‍ ടാഗ് ചെയ്താല്‍ ഉടനെ അയാളുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുകയാണെന്നും വാര്‍ത്ത വരുന്നു. അതു കഴിഞ്ഞു, എന്റെ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ഒരാള്‍ക്കൊപ്പം കവര്‍ ചിത്രമായി വന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ലെസ്ബിയന്‍സ് ആണോ എന്നാണ് ഒരു മഞ്ഞപത്രത്തില്‍ വാര്‍ത്ത വന്നത്. നിങ്ങള്‍ക്ക് സഹോദരിമാരില്ലേ, സുഹൃത്തുക്കളില്ലേ ? എല്ലാറ്റിനും അടിസ്ഥാനം ലൈംഗികതയാണോ? അത്രയും ഇടുങ്ങിയ ചിന്താഗതിയോടെയാണോ നിങ്ങള്‍ ഇടപഴകുന്നത് ? വൃത്തികേട് എഴുതുന്നതിനു ഒരു പരിധിയില്ലേ ?’. – രഞ്ജിനി പറയുന്നു. എന്റെ വിഡിയോക്ക് മോശം കമന്റെഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് തവണ ആലോചിച്ച് മാത്രം അത് ചെയ്യുക, ഇല്ലെങ്കില്‍ ഉറപ്പായും പരാതി നല്‍കും. എല്ലാവരുടെ ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്നും രഞ്ജിനി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
View this post on Instagram

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here