Thiruvalla: യുവതി ആറ്റിലേക്ക് എടുത്തുചാടി; സാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

പത്തനംതിട്ട തിരുവല്ലയില്‍(Thiruvalla) ആറ്റിലേക്ക് ചാടിയ യുവതിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആയിരുന്നു യുവതി ആറ്റിലേക്ക് ചാടിയത്. ദൃക്‌സാക്ഷികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്.

റോഡരികിലൂടെ നടന്നു വന്ന സ്ത്രീ പാലത്തിന്റെ മധ്യഭാഗത്ത് എത്തിയശേഷം മണിമല ആറ്റിലേക്ക് ചാടുകയായിരുന്നു. ദൃക്‌സാക്ഷികളായ കാല്‍നടയാത്രക്കാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.എന്നാല്‍, ഇവര്‍ക്ക് രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ
സഹായം തേടുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഫയര്‍ഫോഴ്‌സ് നോട് യുവതി ആദ്യം സഹകരിച്ചില്ല. ഒഴുക്കിനൊപ്പം ആറ്റില്‍ ഒഴുകി യുവതിയെ സാഹസികമായാണ് അഗ്‌നിരക്ഷസേന രക്ഷിച്ചത്.

45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ രാവിലെ ഏഴു മണിക്കാണ് ആറ്റിലേക്ക് ചാടിയത്.കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മണിമലയാറ്റില്‍ കുത്തൊഴുക്കാണ്. ഇവിടെക്കാണ് യുവതി ചാടിയത്. ദൃസാക്ഷികളുടെ സമയോചിതമായ ഇടപെടല്‍ മൂലം മാത്രമാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്.യുവതിയെ പിന്നീട് പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്കു മാറ്റി. യുവതിക്ക് അപകടത്തില്‍ കാര്യമായ പരിക്കേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News