Kerala Rain: ആശങ്ക ഒഴിയുന്നു; മഴയുടെ തീവ്രത കുറഞ്ഞു

സംസ്ഥാനത്ത് മഴയുടെ തീവ്രത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മൂന്ന് ജില്ലകളില്‍ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള(Heavy Rain) സാധ്യത. കോട്ടയം(Kottayam), ഇടുക്കി(Idukki), എറണാകുളം(Ernakulam) ജില്ലകളിലാണ് റെഡ് അലര്‍ട്ട്(Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കെടുത്തിയെ തുടര്‍ന്ന് സംസ്ഥാനത് 166 ദുരിതാശ്വാസ ക്യാംപുകളിലായി 4639 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

നാടെങ്ങും കഴിഞ്ഞ ദിവസം മഴ തിമിര്‍ത്ത് പെയ്തത്തോടെ ആശങ്കയുടെ കൊടുമുടിയിലായിരുന്നു സംസ്ഥാനം. മൂന്നു ദിവസത്തിന് ശേഷം മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ 10 ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലോട്ടിലേക്ക് മാറി. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുകയാണ്. മധ്യ വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയും ഉണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മഴ കെടുത്തിയെ തുടര്‍ന്ന് സംസ്ഥാനത് ഇപ്പോഴും നിരവധിപേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു.

നാളെ വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കടല്‍ പ്രഷുബ്ധമാണ് തിരമാലകള്‍ 3 മീറ്റര്‍വരെ ഉയരാന്‍ സാധ്യതയുണ്ട്. അറബികടലില്‍ മത്സ്യ ബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

രണ്ടു ദിവസംകൂടി കേരളത്തില്‍ ശക്തമായ മഴകിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പനിന്റെ നിഗമനം. പെരുമഴ ഒഴിയുന്നു എന്നത് ആശ്വാസമാണ്. എന്നാല്‍ ജാഗ്രത തുടരുക തന്നെ വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News