
നാട്ടിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവ. മീനങ്ങാടി(Meenangadi) മൈലമ്പാടിയിലെ റോഡിന് മുന്നിലൂടെ കടുവ(Tiger) നടന്നു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കുള്ള ദൃശ്യമാണിത്. പുല്ലുമല, മൈലമ്പാടി പ്രദേശങ്ങളില്‍ നേരത്തെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച പാതി ഭക്ഷിച്ച നിലയില്‍ മാനിനെ ജനവാസ മേഖലയില്‍ കണ്ടിരുന്നു. ഇതിന്റെ സമീപത്തെ റോഡിലൂടെയാണ് കടുവ നടന്നുപോവുന്നത്.നരവത്ത് ബിനുവിന്റെ വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
വീട്ടുകാര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കടുവയുടെ ചിത്രങ്ങള്‍ കണ്ടത്.ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശിവരാമന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു.പ്രദേശത്ത് കൂട് സ്ഥാപിക്കാനാണ് തീരുമാനം. പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
ക്ഷീര കര്‍ഷകര്‍ കൂടുതലുള്ള മേഖലയാണിത്. കടുവ കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വീടുകള്‍ ഉണ്ട്്. കടുവയെ കണ്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. ഴിഞ്ഞയാഴ്ചയാണ് ബത്തേരി വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here