Nemam Railway Terminal: നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി; ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രം

നേമം റെയില്‍വേ ടെര്‍മിനല്‍(Nemam Railway Terminal) പദ്ധതിയില്‍ ഒളിച്ചുകളി തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര അനുമതി സംബന്ധിച്ച് അടൂര്‍ പ്രകാശ്(Adoor Prakash) എം.പി യുടെ ചോദ്യത്തിന് നേമത്ത് ടെര്‍മിനലിന്റെ ആവശ്യകതയെക്കുറിച്ച് റെയില്‍വേ സമഗ്രപഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന വിചിത്ര മറുപടിയാണ് നല്‍കിയത്. കന്ദ്ര സര്‍ക്കാരിന്റെ അംബ്രല്ല പദ്ധതികളില്‍ നേമം ടെര്‍മിനല്‍ പ്രൊജക്റ്റ് ഉള്‍പ്പെടുത്തിയതനുസരിച്ച് വിശദമായ പദ്ധതിരേഖ 2019 ല്‍ തയ്യാറാക്കിയിരുന്നു.

എന്നാല്‍ ഡി. പി. ആര്‍ പരിശോധനക്കു ശേഷം പദ്ധതി മുന്നോട്ടു പോയില്ലെന്നും തുടര്‍ പഠനം നടത്തുമെന്നുമാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലുള്ളത്. അതേസമയം റെയില്‍വേ മന്ത്രി ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ ഓഫീസ് മെമ്മോറാന്‍ഡത്തില്‍ വ്യക്തമാക്കിയിരുന്നത് പദ്ധതി ഉപേക്ഷിച്ചു എന്നായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News