എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാലയ്ക്ക് (APJ Abdul Kalam Technological University ) കണ്ടെത്തിയ 100 ഏക്കര്‍ ഭൂമിയില്‍ സര്‍വ്വകലാശാല വികസനത്തിന് അതിര്‍ നിശ്ചയിച്ച 50 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കി 50 ഏക്കര്‍ ട്രസ്റ്റ് റിസേര്‍ച്ച് പാര്‍ക്കിന് സമാനമായ ടെക്നോളജി വികസന പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ / സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് എ പി ജെ അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വ്വകലാശാലയുടെ പേരില്‍ കിഫ്ബി ഫണ്ടിങ്ങ് വഴി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
റേഷന്‍ കടകളിലൂടെ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തിയ ഇനത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ കുടിശിക നല്‍കാന്‍ തീരുമാനിച്ചു. 2021 മെയ് മാസം റേഷന്‍ കടകള്‍ വഴി 85,29,179 കിറ്റുകള്‍ വിതരണം ചെയത ഇനത്തില്‍ കിറ്റിന് അഞ്ച് രൂപ നിരക്കില്‍ 4,26,45,895 രൂപ അനുവദിക്കും.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം പ്രമാണിച്ച് പ്രത്യേക ശിക്ഷാ ഇളവിന് അര്‍ഹരെന്ന് കണ്ടെത്തിയ 33 തടവുകാര്‍ക്ക് ശേഷിക്കുന്ന ശിക്ഷാകാലം ഇളവ് നല്‍കി അകാല വിടുതല്‍ അനുവദിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്ന് ഒരു ആംഡ് പൊലീസ് ഇൻസ്പെക്ടർ തസ്തിക പൊലീസ് ആസ്ഥാനത്തെ എക്സ് സെല്‍ യൂണിറ്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. സിനിമാ ഓപ്പറേറ്റർ തസ്തിക നിറുത്തി പൊലീസ് ആസ്ഥാനത്തെ എക്സ് സെല്‍ യൂണിറ്റിലേക്ക് ഒരു സിവിൽ പൊലീസ് ഓഫീസർ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സാങ്കേതിക വിഭാഗം തസ്തികകളായ , മേസൻ പി.സി (തിരുവനന്തപുരം സിറ്റി), റോണിയോ ഓപ്പറേറ്റർ (പൊലീസ് ആസ്ഥാനം), ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ (ടെലികമ്യൂണിക്കേഷൻ ആസ്ഥാനം) എന്നിവ നിർത്തലാക്കാനും തീരുമാനിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.