Roshy Augustine : സംസ്ഥാനത്തെ ഡാമുകളുടെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല : മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്തെ ഡാമുകളുടെ(dam) ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ (Roshy Augustine). മുല്ലപ്പെരിയാറിൽ വാണിംഗ് ലെവലിൽ പോലും വെള്ളമെത്തിയിട്ടില്ല. നീരൊഴുക്ക് നിരീക്ഷിക്കുന്നുണ്ട്. തോട്ടപ്പള്ളിയിലെ 391 ഷട്ടറുകളും പ്രവർത്തനക്ഷമമാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലെയും റെഡ്‌ അലർട്ട്‌( red alert ) പിൻവലിച്ചു

സംസ്ഥാനത്ത്‌ എല്ലാ ജില്ലകളിലെയും റെഡ്‌ അലർട്ട്‌ പിൻവലിച്ചു. മഴ കുറയുന്ന സാഹചര്യത്തിലാണ് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചത്. ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

5-08-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

06-08-2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

07-08-2022:കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here