Thrissur:തൃശൂര്‍ ജില്ലയിലെ കനത്ത മഴ;ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് അറിയിപ്പ്

(Thrissur)തൃശൂര്‍ ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള റെഡ്/ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു.

നിരോധിത കാലയളവില്‍ നടത്തുന്ന ഏതൊരു ഖനന പ്രവര്‍ത്തനവും അനധികൃതമായി കണക്കാക്കി 2015 ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങള്‍ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് ജിയോളജിസ്റ്റ് അറിയിച്ചു.

Pathanamthitta:പത്തനംതിട്ടയില്‍ വീടിന് മുകളിലേക്ക് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് അപകടം

പത്തനംതിട്ട പാണില്‍ വീടിന് മുകളിലേക്ക് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. പാണില്‍ സ്വദേശി ജോര്‍ജിന്റെ വീടിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്.

വീടിന് സാരമായ കേടുപാടുകളുണ്ടായി. അപകടത്തില്‍ നിന്ന് രണ്ട് കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News