Covid:കൊവിഡ് 19 മൂലം രാജ്യത്ത് മരണപ്പെട്ടവര്‍ അഞ്ചേകാല്‍ ലക്ഷത്തിലധികം

(Covid)കൊവിഡ് 19 മൂലം രാജ്യത്ത് മരണപ്പെട്ടവര്‍ അഞ്ചേകാല്‍ ലക്ഷത്തിലധികമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവ്വാര്‍ രാജ്യസഭയില്‍ അഡ്വ. ജെബി മേത്തര്‍ എം.പി.യെ രേഖാമൂലം അറിയിച്ചു. സംസ്ഥാനങ്ങള്‍/യൂണിയന്‍ ഭരണ പ്രദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം ഈ വര്‍ഷം ജൂലായ് 28 വരെ രാജ്യത്ത് മൊത്തം 5,26,211 മരണങ്ങള്‍. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ മഹാരാഷ്ട്രയില്‍ (148088). തൊട്ടടുത്ത് 70424 മരണവുമായി കേരളം.

കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ദേശീയതലത്തില്‍ സമഗ്രമായ മാര്‍ഗരേഖകള്‍ പുറപ്പെടുവി ച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കുന്നതിനായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍ എന്നീ ഏജന്‍സികളുടെ സഹകരണത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം തുടര്‍ വെബിനാറുകള്‍ സംഘടിപ്പിക്കുന്നു.മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിനായി സമര്‍പ്പിച്ച 7,91,353 അപേക്ഷകളിന്മേല്‍ തീര്‍പ്പ് കല്‍പ്പിച്ചതായും മന്ത്രി എം.പി.യെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News