ravi teja: ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ പരാജയം ; നിര്‍മാതാവിന്റെ അടുത്ത ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് രവി തേജ

രവി തേജ ( ravi teja ) നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ ( Ramarao On Duty ) നിര്‍മാതാവിന്റെ അടുത്ത ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്ന് താരം. ശരത് മാണ്ഡവ സംവിധാനം ചെയ്ത് ശരത് മാണ്ഡവ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സ്വീകാര്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

അതിനാല്‍ ‘രാമറാവു ഓണ്‍ ഡ്യൂട്ടി’യുടെ നിര്‍മാതാവിന്റെ നഷ്ടം നികത്താന്‍ അടുത്ത സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ തയ്യാറായിരിക്കുകയാണ് രവി തേജ. സുധാകര്‍ ചെറുകുറി ( Sudhakar Cherukuri)  ആണ് ചിത്രം നിര്‍മിച്ചത്. എസ് എല്‍ വി സിനിമാസിന്റെ ബാനറിലാണ് നിര്‍മാണം. സാം സി എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ത്.

ദിവ്യാ ഷാ , കൗശിക്, നാസര്‍, ജോണ്‍ വിജയ്, പവത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നായകന്‍ രവി തേജയുടെ മാസ് ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളും സിനിമയുടെ ആകര്‍ഷണമായിരുന്നു. പക്ഷേ രവി തേജയ്ക്ക് ചിത്രത്തിന്റെ തിയറ്റര്‍ പ്രകടനം നിരാശജനകമായിരുന്നു.

‘രാമറാവു ഓണ്‍ഡ്യൂട്ടി’ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ്. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ‘ബി രാമറാവു’വായിട്ടാണ് ചിത്രത്തില്‍ രവി തേജയെത്തിയത്. മലയാളി താരം രജിഷ വിജയന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രസംയോജനം പ്രവീണ്‍ കെ എല്‍ ആണ്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘ആവാസവ്യൂഹം’ ഒടിടി റിലീസിലേക്ക്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ആവാസവ്യൂഹം (Aavasavyuham) ഒടിടി റിലീസിന് തയാറെടുക്കുന്നു.

നശിപ്പിക്കപ്പെടുന്ന ആവാസവ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുകയാണ് ആവാസവ്യൂഹം. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ക്രിഷാന്താണ് ചിത്രം സംവിധാനം ചെയ്തത്.

കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ രാഹുല്‍ രാജഗോപാലാണ് ജോയി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലീന്‍ സാന്ദ്ര, ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും സംഗീതം അജ്മല്‍ ഹസ്ബുള്ളയും രാകേഷ് ചെറുമടം എഡിറ്റിങ്ങും പ്രൊമൈസ് ആനിമേഷനും നിര്‍വഹിച്ചിരിക്കുന്നു.

കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് (Sony Liv) പ്രേക്ഷകരിലേക്ക് എത്തുക. നാളെ മുതല്‍ ചിത്രം കാണാനാവും.

ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം എന്നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ആവാസവ്യൂഹത്തെ വിലയിരുത്തിയത്.

‘ഭൂമുഖത്തെ ജീവജാലങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം. നര്‍മരസമാര്‍ന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം’, എന്നായിരുന്നു ജൂറിയുടെ വാക്കുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News