Dr John Brittas : വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ നടപടി ഉണ്ടാകണം; രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വിമാന ടിക്കറ്റ് നിരക്ക്  ( Flight ticket Rate )കുറയ്ക്കാന്‍ നടപടി ഉണ്ടാകണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ( Dr. John Brittas MP ) രാജ്യസഭയില്‍ ( Rajyasabha ) ഉന്നയിച്ചു. ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇപ്പോഴത്തെ അമിതമായ നിരക്ക് വര്‍ധനവ് കാരണം നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്.

300 മുതൽ 600 ശതമാനം വരെയാണ് നിരക്ക് വർദ്ധന. ഇതിൽ കേന്ദഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും
ഈടാക്കാവുന്ന വിമാന ടിക്കറ്റ് നിരക്കിന്റെ ഉയർന്ന പരിധി സംബന്ധിച്ച് ചട്ടങ്ങൾ കൊണ്ട് വരണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു

സ്‌പോര്‍ട്‌സ് ഫെഡറേഷനുകളിലെ രാഷ്ട്രീയം ഒഴിവാക്കണം:ഡോ.ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

(Sports Federation)സ്‌പോര്‍ട്‌സ് ഫെഡറേഷനുകളിലെ രാഷ്ട്രീയം ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). ദേശീയ ഉത്തേജക ഉപയോഗ നിരോധന ബില്ലിന്‍മേലുളള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങളാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി സഭയില്‍ പങ്കുവച്ചത്. നാഷണല്‍ ഡോപിങ് ടെസ്റ്റിംഗ് ലാബിന്റെ അംഗീകാരം ഇല്ലാതായി. എന്നാല്‍ അത് ഒഴിവാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് എന്തു ചെയ്തവെന്ന ചോദ്യം അദ്ദേഹം സഭയില്‍ ഉന്നയിച്ചു. കായിക രംഗത്തിന് കേന്ദ്രം എന്ത് ഊന്നലുകളാണ് നല്‍കുന്നതെന്ന പ്രസക്തമായ ചോദ്യവും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ കായിക മേഖലയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണം. മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ രാജ്യത്തിന് ലഭിക്കുന്ന മെഡലുകളുടെ എണ്ണം കുറവാണ്. ഇതിന് കാരണമെന്താണെന്ന് പരിശോധിക്കുകയും നമ്മുടെ കായിക താരങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കി മെഡലുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കായിക വികസന ഫണ്ടിന് 22 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 16 കോടി മാത്രമായി കുറഞ്ഞു. ഇത് ദേശീയ കായിക രംഗത്തെ സാരമായി ബാധിക്കും. സ്‌പോര്‍ട്‌സ് ഫെഡറേഷനുകളിലെ രാഷ്ട്രീയം ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്‌പോര്‍ട്‌സ് ഫെഡറേഷനുകളില്‍ രാഷ്ട്രീയം നിലനില്‍ക്കുന്നത് അഴിമതിക്കും സുതാര്യത ഇല്ലായ്മക്കും കാരണമാകുന്നു. ഇത് സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ അംഗീകാരം വരെ നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളിലെ രാഷ്ട്രീയം ഒഴിവാക്കണം. 50 ശതമാനത്തോളം സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ്.രാഷ്ട്രീയത്തിലെ ചില വന്‍മരങ്ങള്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ നിയന്ത്രിക്കുന്നതിനാല്‍ കായിക മന്ത്രിക്ക് ഇതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനാകുന്നില്ല.

നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് പോലെ മറ്റ് കായിക ഇനങ്ങള്‍ക്കും പ്രധാന്യം നല്‍കേണ്ടതുണ്ട്. സ്‌പോര്‍ട്‌സ് മെഡിസിനില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. സ്‌പോര്‍ട്‌സ് മെഡിസിനില്‍ കേരളത്തിന്റെ പരമ്പരാഗത ചികിത്സാ രീതിയായ ആയുര്‍വേദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. മെസ്സിയെ ഉദാഹരണമായി എടുത്താല്‍ അദ്ദേഹത്തിന് ഹോര്‍മോണ്‍ ഇമ്പാലന്‍സ് ഉണ്ടായിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ അദ്ദേഹത്തിന് അത് മാറി. നമ്മുടെ കായിക താരങ്ങള്‍ക്ക് അനാരോഗ്യമുണ്ടെങ്കില്‍ അത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കുകയും കായിക താരങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News