P M A Salam |ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയം : എം കെ മുനീർ വിവാദത്തെ കുറിച്ച് വ്യക്തത വരുത്തി എന്ന് പി എം എ സലാം

ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിൽ എം കെ മുനീർ തന്നെ വിവാദത്തെ കുറിച്ച് വ്യക്തത വരുത്തി എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം . മുസ്ലിം ലീഗ് വിഷയം ചർച്ച ചെയ്ത് നിലപാടെടുക്കും എന്നും പാർട്ടിക്ക് വേറെ അഭിപ്രായമില്ല എന്നും പി എം എ സലാം പറഞ്ഞു .

വസ്ത്രസ്വാതന്ത്രം തടസപ്പെടുത്തുന്നതാണ് ജെൻഡർ ന്യൂട്രൽ വിഷയം എന്നും അത് ഇല്ലാതാക്കാൻ പാടില്ല എന്നും അതോടൊപ്പം നിയമസഭയിൽ സർക്കാരിനെതിരെ പോരാടുന്നതിൽ ലീഗിന് വീഴ്ചയില്ല , ലീഗ് യുഡിഎഫ് മുന്നണിയിൽ തന്നെ നിൽക്കും എന്നും പി എം എ സലാം കൂട്ടിചേർത്തു .

അതിനോടൊപ്പം ലീഗ് കൊടിയഴിപ്പിച്ച സംഭവത്തിൽ വെമ്പായം നസീർ ലീഗ് പ്രർത്തകനല്ല എന്നും അദ്ദേഹം പഴയ ഡിവൈഎഫ്ഐക്കാരൻ ആണെന്നും നസീറിനു ലീഗ് മെമ്പർഷിപ്പ് ഇല്ലെന്നും ലീഗ് കൊടികെട്ടാൻ നസീറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News