Car accident | കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു

വയനാട് മക്കിയാട് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. മക്കിയാട് മരച്ചുവട് വളവിൽ വെച്ചാണ് കാർ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞത്. കാർ ഓടിച്ചിരുന്ന തരുവണ സ്വദേശി കുനിങ്ങാരത്ത് മമ്മു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ തരുവണയിൽ നിന്നും കോറോത്തേക്ക് പോകുന്ന വഴിയായിരുന്നു അപകടം. കാറിൽ മറ്റ് യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News