വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

പുതുക്കാട് ഉഴിഞ്ഞാല്‍പാടത്തെ വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബുവാണ് (53) മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ആറുമണിയോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. ബാബു ദേഹത്ത് കാറ്റ് നിറച്ച ട്യൂബ് ധരിച്ചാണ് വെള്ളത്തില്‍ ഇറങ്ങിയതെന്ന് പറയുന്നു. ഇദ്ദേഹത്തെ കാണാതായതോടെ , മീന്‍ പിടിക്കാന്‍ എത്തിയ മറ്റുചിലരാണ് പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചത്. ഉടന്‍, അഗ്നിരക്ഷാ സേനയെത്തി തിരിച്ചില്‍ നടത്തി, വൈകീട്ട് ആറോടെയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News