Nqational Herald : നാഷണല്‍ ഹെറാല്‍ഡ് ഓഫീസ് ഇ ഡി സീല്‍ ചെയ്തു

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ ലോക്സഭയില്‍ ശക്തമായ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ നാഷണല്‍ ഹെറാല്‍ഡ് ബില്‍ഡിംഗിലെ യങ് ഇന്ത്യയുടെ ഓഫീസ് ഇ ഡി സീല്‍ ചെയ്തു. ഇഡിക്ക് സമഗ്ര അധികാരം ശരിവച്ച സുപ്രിംകോടതി വിധി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തപ്രസ്താവനയിറക്കി. അതിനിടെ ഡാറ്റാ സംരക്ഷണ ബില്‍ ലോക്‌സഭയില്‍ നിന്നും പിന്‍വലിച്ചു. ജെപിസി 81 ഭേദഗതികള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം

ദേശീയപതാകയുമേന്തി  റാലിയായാണ് ബിജെപി എംപിമാര്‍ പാര്‍ലമെന്റിലേക്ക് എത്തിയത്. എന്നാല്‍ പ്രതിപക്ഷ എംപിമാര്‍ റാലിയില്‍ നിന്നും വിട്ടുനിന്നു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗംചെയ്യുന്നതില്‍ വലിയ പ്രതിഷേധം തന്നെയാണ് ഇന്നും സഭയില്‍ ഉയര്‍ന്ന് വന്നത്..നാഷണല്‍ ഹെറാല്‍ഡ് ഓഫീസ് റയ്ഡ് ചെയ്തതടക്കം ഉന്നയിച്ചു കോണ്ഗ്രസ് എംപിമാരും പ്രതിഷേധിച്ചു.

പ്രതിഷേധത്തില്‍ നിരവധി തവണ ലോക്‌സഭ നിര്‍ത്തിവെക്കേണ്ടി വന്നു.. .അതിനിടെ നാഷണല്‍ ഹെറാല്‍ഡ് ഓഫീസ് ബില്‍ഡിംഗിലെ യങ് ഇന്ത്യയുടെ ഓഫീസ് എന്‍ഫോഴ്സ്മെന്റ് സീല്‍ ചെയ്തു. ഇന്നലെ നടന്ന റെയിഡിന്‍റെ പിന്നാലെയാണ് ഓഫീസ് സീല്‍ ചെയ്തത്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. അതിനിടെ  ഡാറ്റാ സംരക്ഷണ ബില്‍ 2021 ലോക്‌സഭയില്‍ നിന്നും പിന്‍വലിച്ചു.

സംയുക്ത പാര്‍ലമെന്ററി സമിതി 81 ഭേദഗതികള്‍ നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.. നേരത്തെ ബില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് അറിയിച്ചിരുന്നു. ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചു ബില്‍ വീണ്ടും അവതരിപ്പിക്കും. ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര സര്‍വ്വകലാശാല ഭേദഗതി ബില്‍ പാസാക്കി. വിവധ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്ന ഭേദഗതി നിര്‍ദേശിക്കുന്നതാണ് ബില്‍. രാജ്യസഭയില്‍ നാഷണല്‍ ആന്റി ഡോപ്പിംഗ് ബില്ലും പാസാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here