പാലത്തിൽ നിന്നും ജീപ്പ് വെള്ളത്തിലേക്ക് മറിഞ്ഞു

തൊടുപുഴ തൊമ്മൻകുത്ത് മണ്ണൂക്കാട് പാലത്തിൽ നിന്നും ജീപ്പ് വെള്ളത്തിലേക്ക് മറിഞ്ഞു. മണിയാറൻകുടി സ്വദേശികളായ ബിജു പുതിയ കുന്നേൽ, നൗഷാദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും പരിക്കേൽക്കാതെ നീന്തി രക്ഷപ്പെട്ടു. കുത്തൊഴുക്കിനെ തുടർന്ന്‌ നിയന്ത്രണം വിട്ട് വാഹനം വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ജീപ്പ് കരക്കെത്തിക്കാൻ ശ്രമം നടത്തുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News