തൃശ്ശൂര്‍ ചാവക്കാട് കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 2 മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി . എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് മ്യതദേഹം കടലിൽ നിന്നെടുക്കാൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം പുല്ലൂർ വിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ആഴക്കടൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോൾ തിങ്കളാഴ്ച്ച വൈകിട്ട് ആറോടെ യന്ത്രം തകരാറായതിനെ തുടർന്ന് വഞ്ചി തിരയിൽ പെട്ട് മറിയുകയായിരുന്നു. ബ്ലാങ്ങാട് ബീച്ചിൽ നിന്നാണ് ആറംഗ സംഘം കടലിൽ പോയത്. ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിനു സമീപത്ത് വെച്ചാണ് വഞ്ചി മറിഞ്ഞത്.
തിരുവനന്തപുരം പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ് അപകടത്തിൽ പെട്ട വഞ്ചിയിൽ നിന്ന് പ്രതികൂല സാഹചര്യത്തിലും നീന്തിക്കയറി രക്ഷപെട്ടത്. എന്നാൽ മണിയൻ, ഗിൽബർട്ട് എന്നിവരെ കാണാതായി. കോസ്റ്റ് ഗാർഡും നേവിയും, ഫയർ ഫോഴ്സും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് മ്യതദേഹം കരയ്ക്കടുപ്പിക്കാൻ സാധിച്ചില്ല.
ശക്തമായ തിരമാലയുള്ളതു കൊണ്ടു തന്നെ കോസ്റ്റ് ഗാർഡിൻ്റെ ബോട്ടുകൾക്ക് കടലിൽ നിലയുറപ്പിക്കാൻ കഴിയാത്തതാണ് പ്രശ്നം. കോസ്റ്റൽ ഗ്വാർഡിന്‍റെ കപ്പലും തിരച്ചിലിനായി ഇറങ്ങിയിരുന്നു. കൊച്ചിയിൽ നിന്നെത്തിയ ഹെലികോപ്പ്റ്ററാണ് കടലിൽ മ്യതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.