മലയാളി കായികപ്രേമികളുടെ മുഴുവൻ ശ്രദ്ധ അലക്സാണ്ടർ സ്റ്റേഡിയത്തിലെ ലോങ്ജമ്പ് പിറ്റിലേക്കാണ്. രണ്ട് മലയാളി താരങ്ങളാണ് ഫൈനലിൽ മത്സരിക്കുന്നത്. പാലക്കാട്ടുകാരൻ ശ്രീശങ്കർ മുരളിയും കൊല്ലം ജില്ലക്കാരൻ മുഹമ്മദ് അനീസ് യഹിയയും.
ആദ്യശ്രമത്തിൽ തന്നെ 8.05 മീറ്റർ ചാടി യോഗ്യതാറൗണ്ടിലെ മികച്ച ദൂരം കുറിച്ചാണ് ശ്രീശങ്കർ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. യോഗ്യതാറൗണ്ടിൽ എട്ട് മീറ്ററെന്ന യോഗ്യതാമാർക്ക് പിന്നിട്ട ഏക താരവും ഈ 23 കാരനാണ്. 8:36 മീറ്റർ ആണ് ശ്രീശങ്കറിന്റെ കരിയർ ബെസ്റ്റ്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടന്ന് ചരിത്രം രചിച്ച ശ്രീശങ്കർ കോമൺവെൽത്ത് ഗെയിംസിൽ ആദ്യ മെഡൽ നേടാമെന്ന പ്രതീക്ഷയിലാണ്.
അതേസമയം 7.68 മീറ്റർ ചാടി എട്ടാമനായാണ് മുഹമ്മദ് അനീസ് യഹിയ ഫൈനലിലെത്തിയത്. 8:15 മീറ്ററെന്ന മികച്ച വ്യക്തിഗത പ്രകടനം ആവർത്തിച്ചാൽ അനീസിനും മെഡൽ സാധ്യത ഉണ്ട്. 7:90മീറ്റർ ചാടിയ ബഹാമസിന്റെ ലാക്വാൻ നെയ്ൻ, 7:87 മീറ്റർ ചാടിയ ദക്ഷിണാഫ്രിക്കയുടെ ജേവാൻ വാൻ വൂറൻ എന്നിവരാണ് മെഡൽപ്പോരാട്ടത്തിൽ ശ്രീശങ്കറിന് കടുത്ത വെല്ലുവിളിയാവുക. ആകെ 12 പേരാണ് ഫൈനലിൽ മത്സരിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.