
സിനഡിനെതിരെ ബിഷപ്പ് ആൻ്റണി കരിയിൽ സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശി പിടിച്ചുവെന്ന് എറണാകുളം അങ്കമാലി അതിരൂപത മുൻ മെത്രാപ്പോലീത്തൻ വികാരി ബിഷപ്പ് ആൻറണി കരിയിൽ.തന്റെ രാജി സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വൈദികർക്ക് അയച്ച തുറന്ന കത്തിലാണ് ബിഷപിൻ്റെ വിവാദ പരാമർശം.
മൂന്ന് പേജോളം വരുന്ന കത്തിലാണ് ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിലിൻ്റെ തുറന്നു പറച്ചിൽ. താൻ മാനസികമായും ശാരീരികമായും നേരിട്ട പ്രതിസന്ധികൾ ചെറുതല്ല. ഏകീകൃത കുർബാനയിൽ വിശ്വാസികൾക്കൊപ്പമായിരുന്നു തൻ്റെ നിലപാട്. ഈ നിലപാടിൽ മാറ്റം വരുത്തിയിരുന്നെങ്കിൽ സ്ഥാനം രാജി വയ്ക്കേണ്ടി വരില്ലെന്നാണ് ആന്റണി കരിയിൽ കത്തിൽ പറയുന്നത്.
ചില രൂപതകളിൽ ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഐക്യം ഉണ്ടായിട്ടില്ല. എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന പരിഷ്കാരം നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു. പ്രശ്നം ഉണ്ടാകാതിരിക്കാൻ ആണ് താൻ ശ്രമിച്ചതെന്നും എന്നാൽ
അനുസരണ ഇല്ലാത്തവനായി സിനഡ് തന്നെ ചിത്രീകരിച്ചുവെന്നും കത്തിൽ പറയുന്നു .
വത്തിക്കാൻ സ്ഥാനപതി രാജി ചോദിച്ചു വാങ്ങുകയായിരുന്നു എന്ന് ആൻ്റണി കരിയിലിൻ്റെ കത്തിലുണ്ട്. ഭൂമി വില്പനയിൽ അതിരൂപതയ്ക്ക് നഷ്ടം 29.51 കോടി രൂപയുടെ ഉണ്ടായി. അതിരൂപതയുടെ മെത്രാപൊലീത്തൻ വികാരി ആയത് സിനഡ് ഒപ്പം ഉണ്ടാകും എന്ന ഉറപ്പിലാണ് , എന്നാൽ അത് ഉണ്ടായില്ലെന്നും ബിഷപ്പ് ആൻറണി കരിയൽ കുറ്റപ്പെടുത്തുന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here