Sharjah : ഷാര്‍ജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ഷാര്‍ജയില്‍ ( Sharjah ) വാഹനപകടത്തില്‍  ( Accident ) രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്. ഷാര്‍ജയിലെ സജയിലാണ് അപകടമുണ്ടായത്.

മുഹമ്മദ് അര്‍ഷദും ലത്തീഫും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സന്ദര്‍ശന വിസയിലായിരുന്നു. പുതിയ ജോലിയിലേക്ക് മാറുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. അര്‍ഷദിന്റെ മൃതദേഹം യു.എ.ഇയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Oman: വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ തങ്ങിയ ഒമാന്‍ പൗരനെ ലഹരി വസ്തുക്കളുമായി കസ്റ്റഡിയിലെടുത്തു

വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ തങ്ങിയ ഒമാന്‍ പൗരനെ ലഹരി വസ്തുക്കളുമായി കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ പൗരന്‍ അഹമ്മദ് മുഹമ്മദ് മുഷാബായെ ( 38) ആണ് നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നും പൊലീസ് പിടികൂടിയത്. ബാഗ് കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ യും ഓപ്പിയവും (കറുപ്പ്) പിടികൂടിയത്.

വ്യാഴം രാത്രിയിലാണ് സംഭവം. ഹോട്ടലില്‍ എത്തി പൊലിസ് വിവരം ശേഖരിക്കുന്നതിനിടെ കത്തി സ്വയം കഴുത്തില്‍ വച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാള്‍ ഹോട്ടലിന്റെ ലോണില്‍ സൂക്ഷിച്ചിരുന്ന ഉപകരണമെടുത്ത് തലക്കടിച്ച് പരിക്കേല്പിക്കുകയും ചെയ്തു. 20201 ജൂലൈ ഒന്നിന് വിസാ കാലാവധി കഴിഞ്ഞ ഇയാള്‍ ഗോവ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ ആണ് ഇയാള്‍ കൊല്ലത്തെത്തി ഹോട്ടലില്‍ മുറിയെടുത്തത്. ഇയാളുടെ വിസാ കാലാവധിയില്‍ സംശയം തോന്നിയ ഹോട്ടല്‍ മാനേജര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി അശോക് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് എത്തിയതോടെ ആണ് ഇയാള്‍ ഹോട്ടലിന്റെ ലോണില്‍ സൂക്ഷിച്ചിരുന്ന ഉപകരണമെടുത്ത് തലക്കടിച്ച് സ്വയം പരിക്കേല്പിച്ചത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സിഐ യുടെ നേത്യത്വത്തില്‍ ആണ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അവടെ വച്ചാണ് ബാഗ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയത്. ആശുപത്രി പരിശോധനയില്‍ തലക്കേറ്റ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍വച്ചു. വെള്ളിയാഴ്ച മണിക്കൂറോളം ഇയാളെ പൊലീസ് ചോദ്യംചെയ്തു. പൊലീസ് അന്വേഷണത്തില്‍ ലഹരിമരുന്ന് കൈവശം വച്ചതിന് ഇയാളുടെ പേരില്‍ മംഗലാപുരം ഉള്‍പ്പടെ കേസുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ അഹമ്മദ് മുഹമ്മദ് മുഷാബാ സഹകരിക്കുന്നില്ലെന്നും പറയുന്നതെല്ലാം കള്ളമാണെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര രജിസ്ട്രേഷന്‍ വണ്ടിയുണ്ടെന്നും മുംബൈയില്‍ നിന്ന് കാറിലാണ് കേരളത്തില്‍ എത്തിയതെന്നും ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ കാര്‍ എവിടെയെന്ന ചോദ്യത്തിന് ഇത്തരമില്ല. ഇത് തെറ്റിധരിപ്പിക്കലാണെന്ന് പൊലീസ് സംശയിക്കുന്നു.

ഇംഗ്ലീഷും അറബിയും കലര്‍ത്തിയാണ് സംസാരിക്കുന്നതെന്നും പരസ്പരവിരുദ്ധമായാണ് സംസാരമെന്നും പൊലീസ് പറഞ്ഞു. ഇയാളെ ശനിയാഴ്ച പകല്‍ കോടതിയില്‍ ഹാജരാക്കും. ലഹരിവസ്തുക്കളും മയക്കുമരുന്നും കൈവശംവച്ചതിനും വിദേശനിയ ലംഘനത്തിനും എതിരെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. ലഭ്യമായ വിവരംവച്ച് ഈസ്റ്റ് പൊലീസ് മുംബൈ, ഗോവ പൊലീസുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here