M B Rajesh : നിയമസഭാംഗമായി കൂടുതല്‍ കാലം ; ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ച് സ്പീക്കര്‍

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായി പുതിയ റെക്കോർഡ് സൃഷ്ടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്‌പീക്കർ എം ബി രാജേഷ് ( M B Rajesh )ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

2022  ആഗസ്റ്റ് മൂന്ന് വരെയുള്ള കണക്കു പ്രകാരം  18729  ദിവസം  ഉമ്മൻചാണ്ടി നിയമസഭാംഗമായി പ്രവർത്തിച്ചു. കെ എം മാണിയുടെ 18728  ദിവസമെന്ന റെക്കോർഡാണ് ഉമ്മൻ‌ചാണ്ടി ( oommen chandy)  മറികടന്നത്.

നാലാം കേരള നിയമസഭ മുതൽ പതിനഞ്ചാം കേരള നിയമസഭ വരെ തുടർച്ചയായി അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച്  സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണ മുഖ്യമന്ത്രിയും നാല് തവണ മന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവുമായി.

കേരളത്തിന്റെ ജനാധിപത്യ, നിയമനിർമാണ രംഗങ്ങളിൽ അര  നൂറ്റാണ്ടിലധികമായി  അദ്ദേഹം  സജീവ സാന്നിധ്യമായ  ഉമ്മൻ ചാണ്ടിക്ക് എല്ലാ ഭാവുകങ്ങളും  നേരുന്നെന്ന് എം ബി രാജേഷ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News