ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍; ജ്വലിക്കുന്ന സ്മരണകളുമായി പുന്നപ്ര വയലാര്‍ പോരാട്ടം

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായമായ പുന്നപ്ര – വയലാര്‍ പോരാട്ടത്തിന്റെ സ്മരണകളുമിരമ്പുന്നു. സ്വാതന്ത്ര്യപ്രാപ്തിക്ക് 10 മാസം മുമ്പ് നാടിന്റെ മോചനത്തിനായി ചൊരിമണലില്‍ ചോരചിന്തിയ വിപ്ലവത്തിന് പ്രസക്തിയേറുന്നു.

അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കുവേണ്ടിയും പോരാടി 1946 ഒക്ടോബര്‍ 23 മുതല്‍ 27 വരെ പുന്നപ്രയിലും വയലാറിലും മേനാശേരിയിലും മാരാരിക്കുളത്തും ഒളതലയിലും വീരമൃത്യു വരിച്ചത് നൂറുകണക്കിന് രണധീരര്‍.

തങ്ങള്‍ക്കുവേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കുവേണ്ടി പോരാടിയ പുന്നപ്ര വയലാര്‍ വീരന്മാരുടെ രക്തസാക്ഷിത്വം ഇന്ത്യന്‍ സ്വാതന്ത്ര്യപോരാട്ടത്തിനും ഊര്‍ജമായെന്ന് ഒരിക്കല്‍കൂടി അംഗീകരിച്ച വേളയാണിത്.അടിച്ചമര്‍ത്തലുകള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ കയര്‍ഫാക്ടറി തൊഴിലാളികള്‍ നടത്തിയ ഉജ്വലസമരം ബ്രിട്ടീഷ് സാമ്രാജ്യത്വശക്തി ഇന്ത്യവിടാന്‍ ഇടയാക്കി.

രാവന്തിയോളം പണിയെടുത്താലും കൂലി ചോദിച്ചാല്‍ ക്രൂരമര്‍ദനവും പിരിച്ചുവിടലും. അതിനെതിരെ സംഘടിതമായി പോരാടാന്‍ തൊഴിലാളികള്‍ നിശ്ചയിച്ചു. 1922ല്‍ ആലപ്പുഴയിലെ കയര്‍ ഫാക്ടറി തൊഴിലാളികള്‍ രഹസ്യമായി ‘തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്’ രൂപംനല്‍കി.

ഇതറിഞ്ഞ മുതലാളിമാര്‍ നിരവധിപേരെ മര്‍ദിച്ച് ജീവച്ഛവങ്ങളാക്കി. പലരെയും തുറങ്കിലടച്ചു. ചെറുത്തുനില്‍പ്പിന് തയ്യാറായ തൊഴിലാളികള്‍ക്ക് സംഘടന കരുത്തേകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News