തെക്കൻ ആന്ധ്രാ പ്രദേശിനും വടക്കൻ തമിഴ് നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തിൽ ഓഗസ്റ്റ് 4 മുതൽ 8 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.
ഓഗസ്റ്റ് 4മുതൽ 5 വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് അതി ശക്തമായ മഴ ( Heavy Rain ) തുടരുകയാണ്.
ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ( Orange alert) പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യബന്ധനത്തിനുള്ള നിയന്ത്രണവും തുടരുന്നു. കേരളത്തിന് മുകളില്‍ അന്തരീക്ഷ ചുഴി നിലനില്‍ക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണം.
എറണാകുളം ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. രാത്രി മഴ മാറി നിന്നെങ്കിലും പുലർച്ചെ മുതൽ മഴ കനത്തു. പെരിയാറിലെ ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
പൊരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് 7 മണിയോടെ തുറക്കും.(2സ്ലൂയിസ് ഗേറ്റുകൾ നിലവിൽ തുറന്നിരിക്കുന്നു.) പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിൻ്റെ അളവ് കൂടിയ സാഹചര്യത്തിലാണ് തീരുമാനം. പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ച് പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം.
അതേസമയം കോട്ടയം കൂട്ടിക്കൽ വെമ്പാല മുക്കുളം പ്രദേശത്ത് ഉരുൾ പൊട്ടലുണ്ടായി. ആൾ താമസമില്ലാത്തതായി പ്രദേശത്താണ് ഉരുൾ പൊട്ടിയത്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. മറ്റ് അനിഷ്ട സംഭവങ്ങളില്ല.
കോട്ടയത്ത് മഴക്ക് ശമനമുണ്ട്. ജില്ലയുടെ മഴയോര മേഖലകളിൽ മഴ കുറഞ്ഞു. പടിഞ്ഞാറൻ മേഖലയായ തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലും വൈക്കം വാഴമന പ്രദേശങ്ങളിലും വെള്ളക്കെട്ട്. രാത്രി പലയിടങ്ങളിലും നേരിയ മഴ ലഭിച്ചു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.