തോമസ് ഐസക്കിന് വീണ്ടും ED നോട്ടീസ് : ഉപദ്രവിക്കുക മാത്രമാണ് ED യുടെ ലക്ഷ്യമെന്ന് തോമസ് ഐസക്

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നേരത്തെ ജൂലായ് 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചത്. ആ ആരോപണത്തെ രാഷ്ട്രീയമായി നേരിടാനാണ് തോമസ് ഐസക്കും സിപിഎമ്മും തയ്യാറെടുത്തത്. സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായി ഇടതുസര്‍ക്കാരിനെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് കേന്ദ്രഏജന്‍സിയായ ഇഡിയെ ഉപയോഗിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് തോമസ് ഐസക്കും സിപിഎമ്മും ആരോപിച്ചിരുന്നു.

അതിനോടൊപ്പം തന്നെ കേന്ദ്രസർക്കാരിന് അപമാനിക്കുകയാണ് ലക്ഷ്യം എന്നും എന്ന് ഹാജരാകണമെന്ന് അഭിഭാഷകരോട് ചോദിച്ച് തീരുമാനിക്കും എന്നും , ഇതിനെ കോടതിയിൽ ചോദ്യം ചെയ്യും , ഇങ്ങനൊക്കെ ചെയ്താൽ പേടിക്കും എന്നതാണ് ധാരണ , അതൊന്നും നടപ്പാകില്ല , ED ആവശ്യപ്പെടുന്ന കണക്കുകൾ നോക്കാൻ സമയമെടുക്കും , മറുപടി നൽകും എന്നും തോമസ് ഐസക് പറഞ്ഞു .
ഉപദ്രവിക്കുക മാത്രമാണ് ED യുടെ ലക്ഷ്യമെന്നും അതാണ് 10 വർഷത്തെ കണക്കുകൾ ഇപ്പോൾ പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here