ADVERTISEMENT
പമ്പ , മണിമല , അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. പത്തനംതിട്ടയില്‍ നദികള്‍ കരകവിയുന്നതിനാല്‍ നദി തീരങ്ങളിലുള്ളവര്‍ മാറി താമസിക്കണം. കിഴക്കന്‍ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും മഴ വീണ്ടും ശക്തമാകുകയാണ്.
റാന്നിയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. താഴ്ന്ന പ്രദേശ ങ്ങായ ഉപാസനക്കടവ് , പുല്ലൂപ്പുറം , വരവൂര്‍ , ഇട്ടിയപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറുന്നു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി റാന്നി , റാന്നി- അങ്ങാടി പഞ്ചായത്തുകള്‍, അപ്പര്‍ ക്കുട്ടനാടന്‍ , തിരുവല്ല മേഖലകളിലും വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.
ജില്ലയില്‍ ഇതുവരെ 35 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 708 ആളുകള്‍ മാറി താമസിച്ചു. അതേസമയം പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലില്‍ ഒഴികി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസ്
കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇവര്‍ തടി പിടിക്കുന്ന ദൃശ്യങ്ങള്‍ എടുത്തത് പ്രചരിപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.