Kozhikkod : കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു. പുലർച്ചെ 5 മണിയോടെ കൊയിലാണ്ടി പെട്രോൾപമ്പിനു സമീപമാണ് അപകടം ഉണ്ടായത്. ഉടൻ കൊയിലാണ്ടി ഫയർഫോഴ്സ് എത്തി തീ അണച്ചത് വലിയ അപകടം ഒഴിവാക്കി. ലോറിയുടെ പിൻഭാഗത്തുള്ള ടയറിനാണ് തീപിടിച്ചത്. ടയർ തമ്മിൽ ഉരസി തീ പീടിച്ചെന്നാണ് കരുതുന്നത്. വടകര നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഞ്ചസാര കയറ്റി വരികയായിരുന്നു ലോറി. ലോറിയുടെ പിൻവശം കത്തി നശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News