എനിച്ച് ഇതൊക്കെ സിമ്പിൾ ആണ് മാമ ..ദേശീയഗാനം പാടി വൈറലായി കൊച്ചു പയ്യൻ

കുരുന്നുകളുടെ നിഷ്കളങ്കമായ കളിയും ചിരിയും സംസാരവും പാട്ടുകളുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്താറുണ്ട്. അത്തരത്തിൽ ദേശീയഗാനം പാടി വൈറലായിരിക്കുകയാണ് ഒരു കൊച്ചു പയ്യനിപ്പോൾ . സൈക്കിൾ ഓടിക്കുന്നതിനിടെയിൽ ദേശീയഗാനം പാടാൻ തുടങ്ങിയ ഈ കുരുന്ന്, സൈക്കിൾ നിർത്തിയിട്ട ശേഷം കൈയൊക്കെ കെട്ടിനിന്നാണ് ദേശീയ ഗാനമാലപിച്ചുതുടങ്ങുന്നത്, എന്നാൽ ഇടയ്ക്ക് വാക്കുകൾ തെറ്റിപോയെന്ന് തോന്നിയപ്പോൾ പിന്നെയും പാടിനോക്കുന്നതും അവസാനം ഇതൊക്കെ തനിക്ക് സിംപിൾ അല്ലേ എന്ന മട്ടിൽ രസകരമായ രീതിയിൽ എങ്ങനെയൊക്കെയോ പാടി അവസാനിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

വിഡിയോ വൈറലായതോടെ ഈ ചെറിയ പ്രായത്തിൽ ഇത്രയുമെങ്കിലും അവൻ പാടിയല്ലോ എന്ന് പറയുന്നവരും, ഒരു വരിപോലും കൃത്യമായി പാടിയില്ലെങ്കിലും വളരെ ഗൗരവത്തോടെ ദേശീയഗാനം ആലപിക്കുന്ന ഈ കുഞ്ഞിന്റെ കോൺഫിഡൻസിനെ പ്രശംസിക്കുന്നവരും ഒരുപാടുണ്ട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News