Kodiyeri : ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം റദ്ദാക്കിയത് പൗരസമൂഹത്തിന്‍റെ എതിര്‍പ്പ് കാരണം: കോടിയേരി

ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം റദ്ദാക്കിയത് പൗരസമൂഹത്തിന്‍റെ എതിര്‍പ്പ് കാരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരിന് ഇല്ല.

എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമര കോലാഹലങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കില്ലെന്നും കോടിയേരി. ദേശാഭിമാനി ദിനപത്രത്തില്‍ എ‍ഴുതിയ ലേഖനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.

കോണ്‍ഗ്രസ് നടത്തുന്നത് അരാജക സമരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കേരളത്തെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് ബിജെപിയെന്നും സര്‍ക്കാര്‍ പദ്ധതികളെ വരിഞ്ഞു മുറുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News