നിമിഷ നേരം കൊണ്ട് കൂറ്റൻ മരം നിലം പതിച്ചു ; ആലുവയില്‍ വൻ അപകടം ഒഴിവായത് തലനാരിഴക്ക്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ് . പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമടക്കം കനത്ത നാശ നഷ്ട്ടമാണ് ഇതിനോടകം തന്നെ സംഭവിച്ചിട്ടുള്ളത് . എന്നാൽ ആലുവയിലെ ഒരു ദൃശ്യമാണ് ഈ മഴയിൽ ഏറെ പേടിപ്പെടുത്തിയത് .

ദൃശ്യത്തിൽ റോഡിലൂടെ സ്‌കൂട്ടറും കാറും ബസ്സും അടക്കമുള്ള വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി പോകുന്നത് കാണാം . ബസ് പോയി തൊട്ടടുത്ത നിമിഷം റോഡിനു ചാരെ നിന്നിരുന്ന പടുകൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു . തലനാരിഴക്കാണ് ഈ മഴക്കെടുതിയിൽ സംഭവിക്കേണ്ടിയിരുന്ന മറ്റൊരു വലിയ അപകടം തെന്നി മാറി പോയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News