Rain Alert : തോരാതെ ദുരിതപ്പെയ്ത്ത്; സംസ്ഥാനത്ത് 8 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതി തീവ്ര മഴ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്. കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കു പുറത്തിറക്കിയ അറിയിപ്പിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് എന്നായിരുന്നു രാവിലത്തെ മുന്നറിയിപ്പ്.

കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Rain : പമ്പ , മണിമല , അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു; ജാഗ്രതാ മുന്നറിയിപ്പ്

പമ്പ , മണിമല , അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാല്‍ ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. പത്തനംതിട്ടയില്‍ നദികള്‍ കരകവിയുന്നതിനാല്‍ നദി തീരങ്ങളിലുള്ളവര്‍ മാറി താമസിക്കണം. കിഴക്കന്‍ മലയോര മേഖലകളിലും വനപ്രദേശങ്ങളിലും മഴ വീണ്ടും ശക്തമാകുകയാണ്.

റാന്നിയില്‍ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. താഴ്ന്ന പ്രദേശ ങ്ങായ ഉപാസനക്കടവ് , പുല്ലൂപ്പുറം , വരവൂര്‍ , ഇട്ടിയപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറുന്നു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനൊരുങ്ങി റാന്നി , റാന്നി- അങ്ങാടി പഞ്ചായത്തുകള്‍, അപ്പര്‍ ക്കുട്ടനാടന്‍ , തിരുവല്ല മേഖലകളിലും വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.

ജില്ലയില്‍ ഇതുവരെ 35 ക്യാമ്പുകളിലായി 206 കുടുംബങ്ങളിലെ 708 ആളുകള്‍ മാറി താമസിച്ചു. അതേസമയം പത്തനംതിട്ട സീതത്തോട് മലവെള്ളപച്ചിലില്‍ ഒഴികി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവക്കെതിരെ കേസെടുത്തു. മൂന്ന് പേര്‍ക്കെതിരെയാണ് കേസ്

കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസ്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇവര്‍ തടി പിടിക്കുന്ന ദൃശ്യങ്ങള്‍ എടുത്തത് പ്രചരിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News