Pinarayi Vijayan : സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികള്‍ ഇപ്പോഴും സജീവമാണ്: മുഖ്യമന്ത്രി

സ്ത്രീ പുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടെയും കാഴ്ചപ്പാടുകള്‍ സമൂഹം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ലിംഗതുല്യതാ കാഴ്ചപ്പാട് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. ഇതിനെതിരെ വലിയ പ്രചാരണം ആവശ്യമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരത്ത് നവോത്ഥാന സംരക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിലോമകരമായ നിലപാടുകളെ തുറന്ന് കാട്ടണം, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. നവോത്ഥാന സംരക്ഷണ സമിതി യോഗത്തിന്റെ മുഖ്യലക്ഷ്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികള്‍ ഇപ്പോഴും സജീവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനക്കെതിരെ ആസൂത്രിതമായ നീക്കങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു.

കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കാതിരിക്കണമെന്നും നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കാന്‍ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

നവോത്ഥാന സംരക്ഷണ സമിതി സ്ഥിരം സംവിധാനത്തിലേക്ക് മാറും. ഇതിനായി പുതിയ നിയമാവലി നിലവില്‍ വരും.  23 അംഗളാകും ഭരണസമിതിയില്‍.മൂന്ന് വര്‍ഷമാകും ഭരണ സമിതിയുടെ കാലാവധി.സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സമിതിയില്‍ അംഗത്വം നല്‍കും.

സംഘടനകളുടെ പൊതു കാര്യങ്ങളില്‍ പ്രസിഡന്റാകും തീരുമാനമെടുക്കുക.  യോഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, വെളളാപ്പളളി നടേശന്‍, പുന്നല ശ്രീകുമാര്‍. പി.രാമഭദ്രന്‍, കെ. സോമപ്രസാദ് തുടങ്ങി വിവിധ നേതാക്കള്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News