ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യത. ജസ്റ്റിസ് യു യു ലളിതിനെ പുതിയ ചീഫ് ജസ്റ്റിസായി നിലവിലെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഈ മാസം 26 ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പിന്‍ഗാമിയെ നിര്‍ദേശിച്ചത്.ഇതുസംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എന്‍ വി രമണ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന് കൈമാറി. ജസ്റ്റിസ് യു യു ലളിതിനെ ചീഫ് ജസ്റ്റിസായി നിയമിച്ചാല്‍, അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ന്യായാധിപനായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാകും.

1971 ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എസ് എം സിക്രിയാണ് ആദ്യത്തെയാള്‍. മഹാരാഷ്ട്ര സ്വദേശിയാണ് ജസ്റ്റിസ് യുയു ലളിത്. ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിതനായാല്‍ ജസ്റ്റിസ് ലളിതിന്, ചീഫ് ജസ്റ്റിസ് പദവിയില്‍ മൂന്നുമാസമാണ് കാലാവധിയുണ്ടാകുക.

ഈ വര്‍ഷം നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും.2014 ഓഗസ്റ്റ് 13 നാണ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അതിനു മുമ്പ് സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News