G.S. Panicker; ചലച്ചിത്ര സംവിധായകൻ ജി.എസ്. പണിക്കർ അന്തരിച്ചു

‘ഏകാകിനി’ എന്ന സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തു കൊണ്ടു രംഗത്തെത്തിയ ജി.എസ്. പണിക്കർ (G.S. Panicker) ഓഗസ്റ്റ് നാല് രാവിലെ ചെന്നൈയിലെ സുന്ദരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടയിൽ അന്തരിച്ചു.ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. ഏഴു സിനിമകൾ അദ്ദേഹം സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്തിട്ടുണ്ട്.

‘പ്രകൃതി മനോഹരി’, ‘സഹ്യന്റെ മകൻ’, ‘പാണ്ഡവപുരം’, ‘ഭൂതപ്പാണ്ടി’, ‘വാസരശയ്യ’ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജി.എസ്. പണിക്കർ.സേതുവിന്റെ പ്രശസ്ത നോവലായ പാണ്ഡവപുരം അദ്ദേഹം സിനിമയാക്കിയിരുന്നു. ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പാങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജി.എസ്. പണിക്കർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News