ADVERTISEMENT
തങ്ങളുടെ ശക്തമായ എതിർപ്പ് വകവെക്കാതെ തായ്‌വാനിലെത്തുകയും സ്വതന്ത്ര മണ്ണ് തന്നെ എന്ന് പ്രഖ്യാപിച്ച് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്ത് യു എസ് സ്പീക്കർ നാൻസി പേലോസി മടങ്ങിയെങ്കിലും തായ്‌വാന് മേൽ ചൈന കർശന നടപടികൾ തുടരുകയാണ്. തായ്‌വാൻ അതിർത്തിയോട് ചേർന്ന തീരത്തും ആകാശത്തും ചൈന പ്രകോപനം തുടരുകയാണ്.
വൻ സൈനിക സന്നഹമാണ് ചൈന തായ്‌വാണ് ചുറ്റും വിന്യസിച്ചിരിക്കുന്നത്. തായ് തീരത്തിന്റെ 20 കിലോമീറ്റർ അടുത്ത് വരെ പോർവിമാനങ്ങൾ എത്തി. 21 സൈനിക വിമാനങ്ങൾ സൈനിക അഭ്യാസത്തിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പമാണ് ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതിക്ക് വിലക്കെർപ്പെടുത്തിയിരിക്കുന്നത്. സിട്രസ്, മത്സ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാണ് അമിത വളപ്രയോഗത്തിന്റെ പേരിലുള്ള നിരോധനം.
ചൈന ഭീഷണിപ്പെടുത്തുകയാണെന്ന് തായ് ഭരണകൂടം കുറ്റപ്പെടുത്തി. അതിനിടെ ഏഷ്യ സന്ദർശനം തുടരുന്ന നാൻസി പേലോസി സൗത്ത് കൊറിയയിലെത്തി. മേഖലയിലെ സുരക്ഷ,സാമ്പത്തിക സഹകരണം,കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരുമായി പേലോസി ചർച്ച നടത്തി. അനിശ്ചിതത്വം നിലനിൽക്കുന്ന സൗത്ത് കൊറിയ -നോർത്ത് കൊറിയ അതിർത്തിയിലും പേലോസി സന്ദർശനം നടത്തും.
എന്നാൽ അമേരിക്കയുടെയും ഉത്തരകൊറിയയുടെയും നിയന്ത്രണത്തിലുള്ള മേഖലയിലെ സന്ദർശനത്തെ കുറിച്ച് അമേരിക്കയോ സൗത്ത് കൊറിയയോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സന്ദർശനത്തിന്റെ ഭാഗമായി പേലോസി സിങ്കപ്പൂർ,മലേഷ്യ,ജപ്പാൻ എന്നിവിടങ്ങളിലുമെത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.