പെരുവണ്ണാമൂഴിയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിൽ 2 പേർ അറസ്റ്റിൽ

പെരുവണ്ണാമൂഴിയിൽ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിൽ 2 പേർ അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ സ്വദേശിയായ മർസീതിന് പിന്നാലെയാണ് രണ്ടുപേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തത്. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീൽ എന്നിവരാണ് അറസ്റ്റിലായത്. വയനാട്ടിലെ റിസോർട്ടിലാണ് കാണാതായ ഇർഷാദിനെ ഒളിവിൽ താമസിപ്പിച്ചിരുന്നതെന്നാണ് പോലിസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ റിസോർട്ട് കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് രണ്ട് വയനാട് സ്വദേശികളെ പോലിസ് അറസ്റ്റ് ചെയ്തത്. ഇർഷാദിനെ തട്ടിക്കൊണ്ടുപോയതിനെ കുറിച്ച് അറസ്റ്റിലായ ജിനാഫിനും ഷഹീലിനും അറിയാമായിരുന്നു എന്നാണ് വിവരം. 916 നാസറെന്നറിയപ്പെടുന്ന താമരശേരി കൈതപ്പൊയിൽ സ്വദേശി സാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണക്കള്ളക്കടത്ത് സംഘമാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News