OTT; ആമസോണ്‍ പ്രൈമില്‍ ‘കടുവ’ എത്തി

തിയേറ്ററുകളില്‍ ഗംഭീര വിജയം നേടിയ ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്‍റെ കടുവയുടെ ഒടിടി പ്രദര്‍ശനം ആരംഭിച്ചു. ആമസോണ്‍ പ്രൈമിലൂടെ യാണ് ചിത്രം കാണാന്‍ കഴിയുന്നത്.. സിനിമ ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍. അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ കടുവ ഒരു പക്കാ മാസ് ആക്ഷന്‍ ത്രില്ലറാണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

അതേസമയം, കടുവയുടെ ഒ.ടി.ടി റിലീസ് തടയണമെന്ന ആവശ്യവുമായി കടുവക്കുന്നേല്‍ കുറുവച്ചന്‍ കോടതിയെ സമീപിച്ചിരുന്നു. ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ജൂലൈ ഏഴിന് കടുവ റിലീസ് ചെയ്തത്. കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്നതില്‍ നിന്നും കുര്യച്ചന്‍ എന്ന പേരിലേക്ക് മാറ്റിയാണ് റിലീസ് ചെയ്തത്.

എന്നാല്‍ കുര്യച്ചന്‍ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന്‍ എന്നുതന്നെയാണ് പേര് എന്നുമാണ് കുറുവച്ചന്റെ പുതിയ പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News