പ്രമുഖ ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കോയി മില്‍ഗയാ, റെഡി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പത്ത് ദിവസം മുന്‍പ് ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയുരയായിരുന്നു. പലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മകളുടെ ഭര്‍ത്താവ് ആഷിഷ് ചതുര്‍വേദി പിടിഐയോട് പറഞ്ഞു.
നിരവധി സിനിമകളില്‍ ശക്തമായ വേഷങ്ങളില്‍ എത്തി അമ്പരപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. താല്‍, ഫിസ, അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്‌കാം 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമ മേഖലയിലെ നിരവധി പ്രമുഖരാണ് മിഥിലേഷിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തി. വെര്‍സോവയിലെ ശ്മശാനത്തില്‍ വച്ച് വൈകുന്നേരമായിരിക്കും സംസ്‌കാരം നടക്കുക. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.