M P Sanjay Raut | ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ ഇ ഡി കസ്റ്റഡി നീട്ടി

ഭൂമി കുംഭകോണ കേസില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡി പ്രത്യേക കോടതി ഓഗസ്റ്റ് 8 വരെ നീട്ടി. അന്വേഷണത്തിൽ ഇഡി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായാണ് കസ്റ്റഡി കാലാവധി നീട്ടുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടിയത്.

ഗോരെഗാവിലെ പത്ര ‘ചൗൾ’ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് റാവത്തിന്റെ ഭാര്യയും കൂട്ടാളികളും ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ചാണ് കേന്ദ്ര ഏജൻസി കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രി റാവുത്തിനെ കസ്റ്റഡിയിലെടുത്തത്. ചേരികൾ പൊളിച്ച് ഫ്ലാറ്റുകൾ നിർമ്മിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് 1034 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എന്നാല്‍ തന്റെ പേരിലുള്ള കേസ് വ്യാജവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് സഞ്ജയ് റാവത്തിന്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News