മെയ് 27 ന് പ്രദര്‍ശനത്തിനെത്തിയ ജയസൂര്യ ചിത്രം ജോണ്‍ ലൂഥര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. 2019ലാണ് ജോണ്‍ ലൂഥറിന്റെ കഥ ജയസൂര്യ കേട്ടത്. നന്നായി ആസ്വദിച്ച് ചെയ്ത ചിത്രംകൂടിയാണ് ഇതൊന്നും താരം പറഞ്ഞിരുന്നു. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണിത്.
ആഗസ്റ്റ് 5 ന് മനോരമ മാക്‌സിലൂടെ ജോണ്‍ ലൂഥര്‍ സ്ട്രീമിംഗ് ആരംഭിക്കും.അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
അഞ്ചാം പാതിരാ’ എന്ന ചിത്രത്തോടെ മുഖ്യധാരാ മലയാള സിനിമ ഏറ്റുപിടിച്ച ജനപ്രിയ ഫോർമാറ്റിൽ ഒരേ നാട്ടിലെ പലരുടെയും തിരോധാനം സൃഷ്‌ടിക്കുന്ന ദുരൂഹതയുടെ പാതയിലാണ് ജോൺ ലൂഥറിന്റേയും യാത്ര. അന്വേഷണവും അതിന്റെ നൂലാമാലകളുമായി ഒതുങ്ങാതെ, ഒരു പോലീസുകാരന്റെ കുടുംബവും വ്യക്തി ജീവിതവും കൂടെ സ്ക്രിപ്റ്റിൽ ശ്രദ്ധിച്ചു എന്ന് പറയാം.
നായകൻ ജയസൂര്യയുടെ ഒറ്റയാൾ ദൗത്യമാണ് സിനിമയുടെ ഭൂരിഭാഗവും. കുറ്റാന്വേഷകന്റെ ചുമതലയ്ക്കിടെ അയാൾക്ക് കേൾവി നഷ്‌ടമാവുന്നു. ജോലിയോടുള്ള അമിതാവേശവും ആത്മാർത്ഥതയും നിമിത്തം, അങ്ങനെ സംഭവിച്ച ശേഷവും തീരുമാനിച്ചുറപ്പിച്ച കേസിൽ നിന്നും പിൻവാങ്ങാതെ അയാൾ തന്റെ ദൗത്യം തുടരുന്നു. ഒപ്പം നിഴൽപോലെ നിൽക്കാൻ സബ് ഇൻസ്‌പെക്ടർ ഫെലിക്സ് എന്ന ദീപക് പരമ്പോൽ കഥാപാത്രവും ഇദ്ദേഹത്തിനൊപ്പമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.