Manoj Tiwari: ബൈക്ക് റാലിയില്‍ ഹെല്‍മറ്റ് ധരിച്ചില്ല; ബിജെപി എംപിയ്ക്ക് പെറ്റി

‘ഹര്‍ ഘര്‍ തിരംഗ’ എന്ന ബൈക്ക് റാലിയ്ക്കിടെ ബിജെപി എം പി(BJP MP) മനോജ് തിവാരിയ്ക്ക്(Manoj Tiwari) പെറ്റി. ചെങ്കോട്ട മേഖലയില്‍ നടന്ന റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് മനോജ് പങ്കെടുത്തത്. ഡല്‍ഹി ട്രാഫിക് പൊലീസിന്റേതാണ്(Delhi Traffic Police) നടപടി. അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ മനോജ് തിവാരി ക്ഷമാപണം നടത്തി.

വിവിധ നിയമ ലംഘനങ്ങള്‍ ഉന്നയിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ലൈസന്‍സില്ലാതെയാണ് എംപി വാഹനം ഓടിച്ചത്. മലിനീകരണം-രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. ഹെല്‍മറ്റും ഉണ്ടായിരുന്നില്ല. ഹെല്‍മെറ്റ് ഇല്ലാതെ – 1000, ലൈസന്‍സില്ലാത്തത് – 5000, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ – 10,000, ആര്‍സി ലംഘനം- 5000, ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് – 5000 എന്നിങ്ങനെയാണ് ഫൈന്‍ തുക.

മറ്റൊരാളെ അനധികൃതമായി ബൈക്ക് ഓടിക്കാന്‍ അനുവദിച്ച ഉടമയ്ക്ക് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പൊലീസ് പിഴ ചുമത്തിയത്തോടെ മനോജ് തിവാരി ക്ഷമാപണം നടത്തുകയും ചെയ്തു. ”ഹെല്‍മറ്റ് ധരിക്കാത്തതില്‍ ഖേദിക്കുന്നു. ഡല്‍ഹി ട്രാഫിക് പൊലീസിന് ചലാന്‍ നല്‍കും. വാഹനത്തിന്റെ വ്യക്തമായ നമ്പര്‍ പ്ലേറ്റ് ഈ ഫോട്ടോയില്‍ കാണിച്ചിരിക്കുന്നു, സ്ഥലം ചെങ്കോട്ട ആയിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. DriveSafe കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നിങ്ങളെ ആവശ്യമുണ്ട്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News