
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റ്മാരുടെ സമരം . സ്വകാര്യവൽക്കരണം, ഒഴിവുകൾ നികത്താത്തത് തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചാണ് ലോക്കോ പൈലറ്റ്മാരുടെ നിരാഹാര സമരം. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റേത് തൊഴിലാളി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ സമീപനമാണെന്ന് എളമരം കരീം എം.പി സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ഭരണാധികാരികളുടെയും റെയിൽവേയുടെയും തൊഴിലാളിവിരുദ്ധ തീരുമാനങ്ങൾക്കെതിരെയാണ് ദില്ലിയിലെ ജന്തർമന്ദറിൽ ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റുമാർ നിരാഹാര സമരം നടത്തിയത്. സുരക്ഷിതമായ ട്രെയിൻ സർവ്വീസ് നിലനിർത്തുവാനുള്ള സാഹചര്യം ഒരുക്കണം എന്നതാണ് ആവശ്യം. റെയിൽവേയിലെ താൽക്കാലിക ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാത്തത് , തൊഴിലാളി വിരുദ്ധ സമീപനം, ഒഴിവുകൾ നികത്താത്തത്, റെയിൽവേയിലെ സ്വകാര്യവത്കരണം
ശമ്പളം കുറച്ച് ജോലിഭാരം കൂട്ടുന്നു എന്നീ വിഷയങ്ങളാണ് ലോക്കോ പൈലറ്റുമാർ ഉന്നയിച്ചത്.
റെയിൽവേ മന്ത്രി ജനാധിപത്യവിരുദ്ധമായി പെരുമാറുന്നു. സംസ്ഥാന മന്ത്രിമാരെ മാത്രമല്ല ,ട്രേഡ് യൂണിയൻ സംഘടനാ നേതാക്കളെയും കാണാൻ റെയിൽവേ മന്ത്രി തയ്യാറാകുന്നില്ല. റെയിൽവേ മന്ത്രിയുടെ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന് രാജ്യസഭ എം പി എളമരം കരിം പറഞ്ഞു.
ലോക്കോ പൈലറ്റുമാരുടെ ആവശ്യങ്ങൾ ഉയർത്തി ദേശവ്യാപകമായി വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എളമരം കരീം വ്യക്തമാക്കി. ജന്ദർമന്ദറിൽ മാത്രമല്ല ഇന്ത്യയിലെ 68 ഡിവിഷനുകളിലും റയിൽവേ ലോക്കോ പൈലറ്റുമാർ പ്രതിഷേധം സംഘടിപ്പിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here