
വെള്ളച്ചാട്ടത്തിന് മുന്നില്‍ വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെ വീണ് യുവാവ് ഒലിച്ചുപോയി. 26കാരനായ അജയ് പാണ്ഡ്യന്‍ എന്നയാളാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ കൊടൈക്കനാലിന് സമീപത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിലാണ് ഒലിച്ചുപോയത്.
ബുധനാഴ്ചയാണ് കൊടൈക്കനാലിന് സമീപമുള്ള താണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന അജയനും സുഹൃത്തും പുല്ലാവേലി വെള്ളച്ചാട്ടം കാണാന്‍ പോയത്. അവര്‍ അവിടെവച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. അജയ് വെള്ളച്ചാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോ സുഹൃത്ത് പകര്‍ത്തുന്നതിനിടെ അജയ് കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here