മലയാളചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടപെട്ട താരങ്ങളിൽ രണ്ടുപേരാണ് നിവിനും ആസിഫ് അലിയും. ഒരുപക്ഷേ യൂത്തിന്റെ പൾസ് അറിയുന്ന ചിത്രങ്ങൾ ചെയ്തുകൊണ്ടുതന്നെയാണ് ഇരുവരും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത് എന്ന കാര്യത്തിൽ തർക്കമില്ല.
ADVERTISEMENT
ഇപ്പോഴിതാ നടൻ ആസിഫ് അലി കുറിച്ച് സംസാരിക്കുകയാണ് നിവിൻപോളി.എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ആസിഫ്. ഫുൾടൈം ഹാപ്പി ആണ്…സെലിബ്രേഷൻ അല്ലെങ്കിൽ സെലിബ്രേറ്റ് ചെയ്യാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരാളാണ് അവൻ… നിവിൻ പോളി കൈരളിടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആസിഫ് അലിയും നിവിൻപോളിയും എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് മഹാവീര്യർ. ജോഷി സംവിധാനം ചെയ്ത സെവൻസ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്.
പോളി ജൂനിയർ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിവിൻ പോളിയും ആസിഫ് അലിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മഹാവീര്യർ, ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയതാണ്. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്ന്തന്നെയാണ്.
1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മൂന്നാം തവണ നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യർ. എം മുകുന്ദന്റെ കഥയിലാണ് ചിത്രത്തിന്റെ തിരക്കഥ എബ്രിഡ് ഷൈൻ എഴുതിയിരിക്കുന്നത്.
മറ്റൊരു കാലഘട്ടത്തിന്റെ സൂചന നല്‍കിയാണ് ചിത്രം തുടങ്ങുന്നത്. ലാല്‍ വേഷമിട്ട ‘രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവി’നെ പരിചയപ്പെടുത്തിയാണ് തുടക്കം. വിട്ടുമാറാത്ത എക്കിള്‍ രോഗം അലട്ടുന്ന രാജാവാണ് ‘ഉഗ്രസേന മഹാരാജാവ്’. ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് ‘ഉഗ്രസേന മഹാരാജാവ്’ മന്ത്രിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആസിഫ് അലി അവതരിപ്പിക്കുന്ന മന്ത്രി അങ്ങനെയൊരു പെണ്ണിനെ തേടി പുറപ്പെടുന്നു. തുടര്‍ന്ന് മറുകാലത്തിലേതെന്ന പോലെ നിവിൻ പോളിയുടെ സന്യാസി വേഷത്തെ പരിചയപ്പെടുത്തുന്നു. നിവിൻ പോളിയുടെ ‘അപൂര്‍ണാനന്ദ’ എന്ന യുവ സന്യാസി കഥാപാത്രം ഒരു വിചാരണയ്‍ക്കായി കോടതിയില്‍ എത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ‘മഹാവീര്യര്‍’ എന്ന ചിത്രത്തില്‍ പറയുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.