Chalakudy: ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു; ജനങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കുന്നു

ചാലക്കുടിപ്പുഴയില്‍(Chalakudy River) ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിയ്ക്കുന്നു. പുഴയുടെ തീരത്തെ ഒഴിപ്പിക്കലിനോട് ജനങ്ങള്‍ സഹകരിക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി.കുമാര്‍(Haritha V Kumar). ഇരുട്ടാകുന്നതിനുമുന്‍പ് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാണ് നീക്കമെന്നും കലക്ടര്‍ പറഞ്ഞു. ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടിപ്പുഴയുടെ തീരത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചുതുടങ്ങി.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ അവിടെത്തന്നെ തുടരണമെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. 2018ലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദുരിതാശ്വാസ നടപടിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തല്‍ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം,കോഴിക്കോട്, വയനാട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം ജില്ലയില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ചവരെ ശക്തമായ മഴ തുടരാനാണ് സാധ്യത. പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ക്രമാധീതമായി ഉയരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here